കുവെെറ്റിൽ നിന്നും ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി ആകാശ എയർ; ആഴ്ചയിൽ ഏഴ് സർവീസുകൾ
കുവെെറ്റ്: കുവെെറ്റിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കാൻ ഒരുങ്ങി ആകാശ എയർ. കുവെെറ്റിൽ നിന്നും മുംബെെയിലേക്കാണ് ആകാശ് എയർ സർവീസ് നടത്തുന്നത്. കുവെെറ്റിൽ നിന്നും സർവീസ് നടത്താൻ ആകാശ എയറിന്റെ അഭ്യർഥന കുവെെറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകരിച്ചു. ഓഗസ്റ്റ് 23 മുതലാണ് കുവെെറ്റ് ഇന്റർ നാഷ്ണൽ എയർപോർട്ടിൽ നിന്നും മുംബൈ എയർപോർട്ടിലേക്ക് ആകാശ് എയർ സർവീസ് ആരംഭിക്കുക. പ്രതിദിനം ഒരു ഫ്ലൈറ്റ് എന്ന തോതിൽ ആഴ്ചയിൽ ഏഴ് സർവീസുകളാണ് ഉണ്ടാവുക.
കുവെെറ്റിന് പുറത്തേക്ക് പോകുന്നതിന് വേണ്ടി യാത്രക്കാർക്ക് ഡയറക്റ്റ് ഫ്ലൈറ്റ് ഓപ്‌ഷനുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസ്. കുവെെറ്റിന് പുറത്തേക്ക് സർവീസ് വർധിപ്പിക്കാൻ ഡിജിസിഎയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായായാണ്
ആകാശ എയർ ന്റെ ഈ പുതിയ ഓപ്പറേഷന് അനുമതി നൽകിയതെന്ന് ഡിജിസിഎയിലെ ഫ്ലൈറ്റ് ഓപ്പറേഷൻസ് എയർ ട്രാൻസ്‌പോർട്ട് കൺട്രോളർ റെയ്ദ് അൽ താഹർ കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു.
ഇപ്പോൾ തുടക്കത്തിൽ ആകാശ് എയർ കുവെെറ്റിൽ നിന്നും മുംബെെയിലേക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. താമസിയാതെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും സേവനങ്ങൾ വിപുലീകരിക്കാൻ എയർലൈന് പദ്ധതിയുണ്ട്. കുവെെറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ ആകാശയുടെ സാന്നിധ്യം പൗരന്മാരുടെയും താമസക്കാരുടെയും യാത്ര ആവശ്യങ്ങൾ നിറവേറ്റുന്നതിന് പുറമെ രണ്ട് സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അൽ താഹർ കൂട്ടിച്ചേർത്തു. കൂടുതൽ യാത്രക്കാർ വരുന്നതിലൂടെ സർവീസുകൾ കൂടും. മാത്രമല്ല സർവീസ് കൂടുന്നത് പ്രവാസികൾക്ക് വലിയ അനുഗ്രഹമാകും.
അതിനിടെ കുവെെറ്റിൽ സെെബർ തട്ടിപ്പ് കൂടുന്നു. ബാങ്ക് കാർഡ് പ്രവർത്തനരഹിതമാണെന്ന് പറഞ്ഞ് വ്യാജ സന്ദേശം എത്തുകയും അതിനെ തുടർന്ന് അകൗണ്ട് വിവരങ്ങൾ കെെമാറിയാൽ അകൗണ്ടിലുള്ള പണം മുഴുവൻ നഷ്ടമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുന്നു. കഴിഞ്ഞ ദിവസം അത്തരത്തിലൊരു വാർത്ത റിപ്പോർട്ട് ചെയ്യുകയുണ്ടായി. 4,784 ദീനാർ ആണ് അകൗണ്ട് വിവരങ്ങൾ കെെമാറിയപ്പോൾ ഒരാൾക്ക് നഷ്ടമായത്.
താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്ന ബാങ്ക് കാർഡ് പ്രർത്തിക്കില്ലെങ്കിൽ വിവിരങ്ങൾ നൽകിയാൽ അപ്ഡേറ്റ് ചെയ്ത് തരാമെന്നും പറഞ്ഞാണ് തട്ടിപ്പ് സംഘം വിളിക്കുന്നത്. കാർഡിന്റെ പ്രശ്‌നം തീർക്കാൻ അക്കൗണ്ട് വിവരം നൽകണം എന്ന് ആവശ്യപ്പെടും. അത് നൽകി കഴിഞ്ഞാൽ മിനുറ്റുകൾക്ക് ഉള്ളിൽ അകൗണ്ടിലുള്ള പണം നഷ്ടപ്പെടും.
Comments