സൂക്ഷിച്ച് നടക്കുക, തട്ടിപ്പുകാർ ചുറ്റുമുണ്ടാകാം
കുവൈറ്റ് സിറ്റി : തെരുവിലും മൈതാനത്തും തനിച് നടക്കുന്നവർ ശ്രദ്ധിക്കുക. അടുപ്പം പ്രകടിപ്പിച്ച ഏത്തുന്നവർ നിങ്ങളുടെ പണവും വില പിടിപ്പുള്ള വസ്തുക്കളും കവർന്നു രക്ഷപ്പെടാം . ഫർവാനിയ ഭാഗങ്ങളിൽ നിന്ന് നിരവധി പേർക്കാണ് അടുത്തിടെ ഇത്തരത്തിൽ പണം നഷ്ടപ്പെട്ടത് .
സംസാരത്തിനിടെ ആളുകളുടെ ശ്രദ്ധ മാറ്റിയാണ് തട്ടിപ്പ് സംഘം മോഷണം നടത്തുന്നത് . ഇതിനാൽ ആ സമയം തട്ടിപ്പ് മനസിലാവില്ലെന്ന് പണം നഷ്ടപ്പെട്ട മലയാളി പറഞ്ഞു .
രണ്ടു തവണയാണ് ഇദ്ദേഹത്തിൽ നിന്നും പണം തട്ടാൻ ശ്രമം നടന്നത് . നടന്നുവരുന്നതിനിടെ അപ്രതീക്ഷിതമായി ഒരാൾ ദേഹത്തു അതട്ടിയതാണ് ആദ്യ സംഭവം . എന്നാൽ അതിനിടെ പണം നഷ്ടപ്പെട്ടിരുന്നു .
മുറിയിൽ മറന്നു വെച്ചതാകുമെന്നാണ് ആദ്യം കരുതിയത് . പിന്നീടാണ് പണം കവർന്നതായി മനസിലായത് , മറ്റൊരിക്കൽ ഒരാൾ തുപ്പൽ ദേഹത് തെറിപ്പിക്കുകയും തുടച്ച തരാൻ സമീപിക്കുകയും ചെയ്തു . അപകടം തിരിച്ചറിഞ്ഞു ഒഴിഞ്ഞ മാറുകയായിരുന്നു . ശ്രദ്ധ തിരിക്കാൻ വേണ്ടി ശരീരത്തിലേക്ക് തുപ്പുകയും അത് റ്റിസ്സ്എ പേപ്പർ കൊണ്ട് തുടക്കുകയും മറ്റൊരാൾ വന്ന പണം വിദഗ്ധമായി കവരുന്നതുമാണ് രീതി .
ഇതേ രീതിയിൽ ഒരാളിൽ നിന്ന് അടുത്തിടെ 2000 ദിനാറും കവർന്നു , ഇത്തരത്തിലുള്ള ധാരാളം കേസുകളാണ് അടുത്തിടെ ഉണ്ടായത് , നിരവധി പേരുടെ പേഴ്സും പൈസയും മറ്റു രേഖകളും നഷ്ടപ്പെട്ടു . തട്ടിപ്പ് സംഘത്തിൽ ഒന്നിൽ കൂടുതൽ ആളുകളുണ്ടെന്നും ഒരാൾ ശ്രദ്ധ മാറ്റുന്ന സമയത് മറ്റുള്ളവർ മോഷണം നടത്തുകയുമാണെന്നാണ് സൂചന.
പരിചയമില്ലാത്ത ആൾ ദേഹത്തേക്ക് തുപ്പുകയോ ശരീരത്തിൽ തട്ടുകയോ കെട്ടിപ്പിടിക്കുകയോ കൂടുതൽ സംസാരിക്കുകയോ ചെയ്യുകയാണെങ്കിൽ അത് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണെന്ന് മനസിലാക്കി ഒഴിഞ്ഞു മാറുകയും കയ്യിലുള്ള പണം സൂക്ഷിക്കുകയും വേണം . അതിനിടെ പണം നഷ്ടപ്പെട്ട ഒരാൾ മോഷ്ടാവെന്ന് കരുതുന്ന ഒരാളെ പിടിചു പോലീസിൽ ഏല്പിച്ചിട്ടുണ്ട് .
Comments