ഉരുൾ പൊട്ടൽ ദുരന്തം: മരണം 350 കവിഞ്ഞു, ഇനിയും കണ്ടെത്താനുള്ളത് 200 ഓളം പേരെ.
മേപ്പാടി; വയനാട്ടിലെ മുണ്ടക്കൈയെയും ചൂരൽമലയെയും തകർത്തെറിഞ്ഞ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം 350 കവിഞ്ഞു. 365 പേര് മരിച്ചതായാണ് അനൗദ്യോഗിക വിവരം. 206 പേരെ കണ്ടെത്താനുമുണ്ട്, ഇവർക്കായുള്ള തിരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കും.
വിവിധ ഭാഗങ്ങളായി തിരിഞ്ഞാണ് മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനം തുടരുന്നത്. രക്ഷ പ്രവർത്തനത്തിന്റെ അഞ്ചാംദിവസമായിരുന്നു ഇന്ന്. ദുരന്തമേഘകലയിൽ ഇനി ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം.
ഇന്ന് നടത്തിയ തിരച്ചിലിൽ ചാലിയാറിൽ നിന്ന് മൂന്ന് മൃതദേഹവും 13 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതോടെ ഇവിടെ നിന്ന് ലഭിച്ചത് 73 മൃതദേഹങ്ങളും 132 ശരീര ഭാഗങ്ങളുമായി. ഇതിൽ 198 എണ്ണം പോസ്റ്റ് മോർട്ടും നടപടികൾ പൂർത്തിയാക്കി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോയി. 3 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും മൂന്നെണ്ണം ഡി എൻ എ റെസ്റ്റിനായി അയക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയോടെ പുഴയിലെ തിരച്ചിൽ അവസാനിപ്പിക്കും.
ജൂലൈ മുപ്പതിന് പുലർച്ചെ ഒരു മണിയോടെയാണ് മേപ്പടിയിൽ നിന്ന് 15 കിലോ മീറ്റർ അകലമുള്ള മുണ്ടക്കൈയിൽ ആദ്യ ഉരുള്പൊട്ടലുണ്ടായത് . 2.30 ഓടെ വീണ്ടും ഉരുള്പൊട്ടലുണ്ടായി. വീക്കവും മണ്ണും കുത്തി ഒളിച്ച മൂന്ന് കിലോമീറ്റര് അകലെയുള്ള ചൂരൽ മലയിലും കനത്ത നാശമുണ്ടാവുകയായിരുന്നു
Comments