കുതിച്ചു കയറി ദിനാർ
കുവൈറ്റ് സിറ്റി : ഇന്ത്യൻ രൂപയുമായുള്ള കുവൈറ്റ് ദിനാറിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു . ദിവസങ്ങളായി ദിനാറിന് മികച്ചനിരക്ക് കിട്ടുന്നുണ്ട് , കഴിഞ്ഞ ദിവസങ്ങളിൽ ഒരു ദിനാറിന് 274 ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് ഉയർന്നു . അടുത്തിടെ എത്തിയ ഏറ്റവും വലിയ നിരക്കാണിത് .
കഴിഞ്ഞ മാസം ഒരു ദിനാറിന് 272 ഇന്ത്യൻ രൂപക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നു . ഇത് പിന്നീട് 273 ലേക്ക് ഉയർന്നു. ഈ മാസം ആദ്യത്തോടെയാണ് ഇത് വരെയുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. എക്സി റിപ്പോർട്ട്പ്രകാരം 274.430 ഇന്ത്യൻ രൂപയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത് . ഇന്ത്യൻ രൂപശക്തി കുറഞ്ഞതും ഡോളർ കരുത്താർജിച്ചതുമാണ് കുവൈറ്റ് ദിനാറിന്റെ വിനിമയ നിരക്കിലെ വർദ്ധനവിന് കാരണം .
ഒരു കുവൈറ്റ് ദിനാറിന് ശരാശരി 270 ഇന്ത്യൻ രൂപ ലഭിച്ചിരുന്നത് ഇന്ത്യയിൽ പണപ്പെരുപ്പം കൂടിയതോടെ മാസങ്ങളായി 271 ന് മുകളിലേക്ക് ഉയർന്നിരുന്നു. ഇത് 274 നു മുകളിൽ എത്തിയതോടെ 100 ദിനാർ അയക്കുന്നവർക്ക് തന്നെ 400 രൂപയോളം ലാഭം ലഭിക്കും.
മാസത്തിലെ ആദ്യത്തിൽ ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്നത് പ്രവാസികൾക്ക് ഗുണകരമാകും. നിരക്ക് ഉയർന്നതോടെ ശമ്പളം കിട്ടിയ ഉടൻ നാട്ടിലേക്ക് അയക്കുന്ന തിരക്കിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ . നിരക്ക് ഉയരുന്നത് ചെറിയ തുകകൾ അയക്കുന്നവരിൽ വരെ മാറ്റം ഉണ്ടാക്കും .
വലിയ സംഖ്യകൾ ഒന്നിച്ച അയക്കുന്നവർക്ക് ഏറെ മെച്ചമുണ്ടാവും. ഡോളർ ശക്തമായത് ആണ് രൂപയുടെ മൂല്യംകുറയാൻ പ്രധാന കാരണം . യു എസിൽ നിക്ഷേപകർ കൂടുതൽ ഡോളറുകൾ വാങ്ങുന്നതാണ് ഡോളർ കരുത്താർജിക്കാൻ കാരണം . യു എസ് തെരഞ്ഞെടുപ്പും നിലവിലെ സ്ഥിതിഗതിലകളുമാണ് നിക്ഷേപകരെ ഡോളറിലേക്ക്അടുപ്പിക്കുന്നത് .
Commentaires