top of page
Writer's pictureConfident Updates

Increase in fees

സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കുത്തനെ കൂടും, ശമ്പളം വെട്ടിക്കുറയ്ക്കും; ചെലവ് ചുരുക്കല്‍ നടപടികളുമായി കുവൈറ്റ്

രാജ്യത്തിന്റെ പൊതു ചെലവുകള്‍ വലിയ തോതില്‍ നിയന്ത്രിക്കാനും അതിന് ഒരു പരിധി നിശ്ചയിക്കാനും തീരുമാനമുണ്ട്. എണ്ണ വില ബാരലിന് ശരാശരി 76 ദിനാറായി നിലനില്‍ക്കുകയും മറ്റു കാര്യങ്ങള്‍ നിലവിലെ അവസ്ഥയില്‍ തുടരുകയും ചെയ്താല്‍ സഞ്ചിത ബജറ്റ് കമ്മി 26 ബില്യണ്‍ ദിനാറായി മാറും


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസുകള്‍ ഉയര്‍ത്താനും ശമ്പളം, സബ്‌സിഡി എന്നി വെട്ടിച്ചുരുക്കാനും തീരുമാനം. ഇതോടൊപ്പം രാജ്യത്തിന്റെ പൊതു ചെലവുകള്‍ വലിയ തോതില്‍ നിയന്ത്രിക്കാനും അതിന് ഒരു പരിധി നിശ്ചയിക്കാനും തീരുമാനമുണ്ട്. രാജ്യത്ത് ബജറ്റ് കമ്മി പ്രതിവര്‍ഷം വര്‍ധിച്ചുവരികയും കരുതല്‍ ധനത്തില്‍ വലിയ കുറവുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.


രാജ്യത്തെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമാണിതെന്ന് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മന്ത്രാലയം നടത്തിയ ആദ്യ സാമ്പത്തിക ഫോറത്തില്‍ ധനമന്ത്രി ഡോ അന്‍വര്‍ അല്‍ മുദാഫ് പറഞ്ഞു, കുവൈറ്റ് അങ്ങേയറ്റം ഉദാരമായ ഒരു രാജ്യമാണെന്നും പൊതു ചെലവുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്തിന്റെ കരുതല്‍ ശേഖരം 2015/2016ല്‍ 33.6 ബില്യണ്‍ കുവൈറ്റ് ദിനാറായിരുന്നത് ഇപ്പോള്‍ വെറും രണ്ട് ബില്യണ്‍ ആയി കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് സാമ്പത്തിക വര്‍ഷങ്ങളില്‍ 32.2 ബില്യണ്‍ ദിനാര്‍ ബജറ്റ് കമ്മി നികത്താന്‍ കരുതല്‍ ശേഖരം ഉപയോഗിക്കേണ്ടിവന്നതാണ് ഇതിനു കാരണം. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ 2025 മുതല്‍ 2028 വരെയുള്ള നാല് സാമ്പത്തിക വര്‍ഷങ്ങളില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എണ്ണ വില ബാരലിന് ശരാശരി 76 ദിനാറായി നിലനില്‍ക്കുകയും മറ്റു കാര്യങ്ങള്‍ നിലവിലെ അവസ്ഥയില്‍ തുടരുകയും ചെയ്താല്‍ സഞ്ചിത ബജറ്റ് കമ്മി 26 ബില്യണ്‍ ദിനാറായി മാറുമെന്നും അദ്ദേഹം പറഞ്ഞു.


വേതനത്തിനും സബ്സിഡിക്കുമായി ചെലവഴിക്കുന്ന തുക കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളും മന്ത്രാലയം ആരായുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതുചെലവിന്റെ 75 ശതമാനവും ശമ്പളത്തിത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നത്. 2015-16ല്‍ സര്‍ക്കാര്‍ ശമ്പളം 9.9 ബില്യണ്‍ ദിനാറിലല്‍ നിന്ന് 2023-24ല്‍ 14.5 ബില്യണ്‍ ദിനാറായി വര്‍ധിച്ചു. ഇതേ കാലയളവില്‍ വിവിധ വിഭാഗങ്ങള്‍ക്കുള്ള സബ്സിഡികള്‍ 3.1 ബില്യണ്‍ ദിനാറില്‍ നിന്ന് 5.9 ബില്യണ്‍ ദിനാറായി ഉയര്‍ന്നതായും മന്ത്രി പറഞ്ഞു. രാജ്യത്ത് പ്രവാസികളെ നിയന്ത്രിക്കുന്നതിന് വേണ്ടി പദ്ധതികൾ രൂപീകരിച്ചിരുന്നു. നിമയ വിരുദ്ധമായി രാജ്യത്ത് തമാസിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി പരിശോധികൾ ശക്തമാണ്.





6 views0 comments

Recent Posts

See All

Comentarios


bottom of page