top of page
Writer's pictureConfident Updates

Inspection of accommodation for non kuwaities

പ്രവാസി ബാച്ചിലർമാരുടെ താമസ കേന്ദ്രങ്ങളിൽ പരിശോധന; 26 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

വിശദമായ അന്വേഷണത്തില്‍ കുടുംബങ്ങൾ താമസിക്കാനായി അനുവദിച്ച ഈ കെട്ടിടങ്ങളിൽ ബാച്ചിലേഴ്സ് താമസിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കുവാൻ തീരുമാനിച്ചതെന്ന് അധികൃതർ


കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസി ബാച്ചിലർമാർ താമസിക്കുന്ന കെട്ടിടങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടത്തിയതായി റിപ്പോർട്ട്. കുവൈറ്റ് മുനിസിപ്പാലിറ്റി, വൈദ്യുതി, ജല മന്ത്രാലയവുമായി സഹകരിച്ച് ഖൈത്താന്‍ റെസിഡന്‍ഷ്യല്‍ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് ചട്ടങ്ങള്‍ ലംഘിച്ച് ബാച്ചിലര്‍മാര്‍ കൈവശം വച്ചിരിക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് 26 വസ്തുവകകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി അധികൃതർ വ്യക്തമാക്കി.


സ്വകാര്യ റസിഡന്‍ഷ്യല്‍ സോണുകളില്‍ അനധികൃത ബാച്ചിലര്‍ താമസങ്ങള്‍ വ്യാപിക്കുന്നത് തടയുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് മുനിസിപ്പാലിറ്റി വിശദീകരിച്ചു. വൈദ്യുതി വിച്ഛേദിക്കുന്നതിന് മുമ്പ്, മുനിസിപ്പാലിറ്റി നിയമലംഘന സ്റ്റിക്കറുകള്‍ പതിക്കുന്നതും വസ്തു ഉടമകള്‍ക്ക് നിയമലംഘന നോട്ടീസ് നല്‍കുന്നതും ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ പാലിച്ചതായും അധികൃതർ അറിയിച്ചു.


സമഗ്രമായ അന്വേഷണത്തില്‍ കുടുംബങ്ങൾക്ക് താമസിക്കുന്നതിനായി അനുവാദം നൽകപ്പെട്ട ഈ കെട്ടിടങ്ങളിൽ ബാച്ചിലര്‍മാർ താമസിക്കുന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചതെന്നും അധികൃതർ വ്യക്തമാക്കി.


അതിനിടെ, ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിവിധ ഗവര്‍ണറേറ്റുകളിൽ നടത്തിയ വിപുലമായ സുരക്ഷാ, ട്രാഫിക് പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും 190 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 11 നും 17 നും ഇടയില്‍ നടത്തിയ പരിശോധനകളിൽ 15,866 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്‌.


ക്രിമിനൽ കേസുകളിൽ ശിക്ഷ വിധിച്ചിട്ടുള്ള 9 പേർ, ഔദ്യോഗിക തിരിച്ചറിയല്‍ രേഖയില്ലാത്ത 80 പേർ, കാലാവധി കഴിഞ്ഞ റസിഡന്‍സി പെര്‍മിറ്റുള്ള 80 പേർ, മയക്കുമരുന്ന് കൈവശം വെച്ച 12 പേർ, മദ്യം കൈവശം വച്ച 2 വ്യക്തികള്‍ തുടങ്ങിയവർ അറസ്റ്റിലായവരിൽ ഉൾപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ അറസ്റ്റുകള്‍ക്ക് പുറമേ, ജുഡീഷ്യറി അന്വേഷിക്കുന്ന 61 വാഹനങ്ങള്‍ ഓപ്പറേഷനിൽ പിടിച്ചെടുത്തു. കുവൈറ്റിലെ ഗവര്‍ണറേറ്റുകളില്‍ സുരക്ഷയും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി എന്ന് മന്ത്രാലയം വ്യക്തമാക്കി.




4 views0 comments

Recent Posts

See All

Comments


bottom of page