top of page
Writer's pictureConfident Updates

Kuwait amnesty

കുവൈറ്റ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 70,000ത്തോളം പ്രവാസികള്‍

പൊതുമാപ്പ് ഉപയോഗപ്പെടുത്തി കുവൈറ്റില്‍ നിന്നു പോയവര്‍ക്ക് പുതിയ വിസയിൽ തിരിച്ചെത്താൻ തടസ്സമില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. 70,000ത്തോളം പ്രവാസികള്‍ കുവൈറ്റ് ഭരണകൂടം അനുവദിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി


കുവൈറ്റ് സിറ്റി: റെസിഡന്‍സ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിച്ചു വരികയായിരുന്ന 70,000ത്തോളം പ്രവാസികള്‍ കുവൈറ്റ് ഭരണകൂടം അനുവദിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരും ഉള്‍പ്പെടും.


കഴിഞ്ഞ മാര്‍ച്ച് 17നായിരുന്നു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ 17ന് കാലാവധി അവസാനിക്കേണ്ടതായിരുന്നു എങ്കിലും അപേക്ഷകരുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് ജൂണ്‍ 30 വരെ കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഇതു പ്രകാരം നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് പിഴ അടക്കാതെ രാജ്യം വിടുകയോ നിശ്ചിത തുക പിഴ അടച്ച് രാജ്യത്തെ താമസം ക്രമീകരിക്കുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ ചെയ്യാന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ എത്രപേര്‍ രാജ്യം വിട്ടുവെന്നുള്ള വിവരം ലഭ്യമല്ല. പൊതുമാപ്പ് ഉപയോഗപ്പെടുത്തി കുവൈറ്റില്‍ നിന്നു പോയവര്‍ക്ക് പുതിയ വിസയില്‍ തിരികെ വരുന്നതില്‍ തടസ്സമില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.


രാജ്യം വിട്ടുപോയരുടെ കണക്കുകൾ അധികൃതർ കഴിഞ്ഞി ദിവസം ആണ് പുറത്തുവിട്ടത്.


അതേസമയം, പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താതെ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനകള്‍ കുവൈറ്റില്‍ ശക്തമായി തുടരുകയാണ്. എല്ലാ ഗവര്‍ണറേറ്റുകളിലും വിവിധ സുരക്ഷാ ഏജന്‍സികളുടെ സംയുക്ത നേതൃത്വത്തില്‍ ലേബര്‍ ക്യാംപുകള്‍, താമസ ഇടങ്ങള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ദിവസക്കൂലിക്കാര്‍ തൊഴില്‍ അന്വേഷിച്ച് ഒത്തുചേരുന്ന കവലകള്‍, റൗണ്ട് എബൗട്ടുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. പൊതുമാപ്പ് കാലാവധി കഴിഞ്ഞയുടന്‍ ആരംഭിച്ച റെയിഡുകളില്‍ ഇതിനകം ആയിരക്കണക്കിന് പ്രവാസികള്‍ പിടിയിലായിട്ടുണ്ട്.


റെയിഡുകളില്‍ പിടിയിലാവുന്നവരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാലു ദിവസത്തിനകം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ഇങ്ങിനെ നാടുകടത്തപ്പെടുന്നവര്‍ക്ക് കുവൈറ്റിലേക്ക് വീണ്ടും പ്രവേശിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തും. മറ്റ് ജിസിസി രാജ്യങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വലിക്ക് വരുമെന്നും അധികൃതര്‍ അറിയിച്ചു. ഇവര്‍ വീണ്ടും രാജ്യത്തേക്ക് തിരികെ വരുന്നില്ലെന്ന് ഉറപ്പാക്കാന്‍ പിടിയിലായവരുടെ വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് നാടുകടത്തുക. നിയമ ലംഘകരെ സംരക്ഷിക്കുകയോ അവര്‍ക്ക് താമസ സൗകര്യം നല്‍കുകയോ ചെയ്യുന്നവര്‍ക്കെതിരേയും നടപടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

6 views0 comments

Recent Posts

See All

Comments


bottom of page