top of page
Writer's pictureConfident Updates

Merchant ship capsizes off Kuwait coast; Six people including Indians are reported to have died

കുവൈറ്റ് തീരത്ത് വ്യാപാരക്കപ്പല്‍ മറിഞ്ഞു; ഇന്ത്യക്കാരുള്‍പ്പെടെ ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കുവൈറ്റ് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ വ്യാപാരക്കപ്പല്‍ മറിഞ്ഞ് ഇന്ത്യക്കാരുള്‍പ്പെടെ ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.


ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ണയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിയന്‍ ഉടമസ്ഥതയിലുള്ള അറബക്തര്‍ എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യക്കാര്‍ക്കു പുറമെ, ഇറാനില്‍ നിന്നുള്ളവരും കപ്പല്‍ ജീവനക്കാരായി ഉണ്ടായിരുന്നു.ഇറാന്‍, കുവൈറ്റ് നാവിക സേനകള്‍ നടത്തിയ തിരച്ചിലില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ തെരച്ചിൽ പുരോ​ഗമിക്കുകയാണ്. കപ്പല്‍ മറിഞ്ഞതിന്‍റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇറാനിയന്‍, കുവൈറ്റ് മാരിടൈം അധികൃതര്‍ ഏകോപിപ്പിക്കും.



13 views0 comments

Recent Posts

See All

コメント


bottom of page