top of page
Writer's pictureConfident Updates

Nationalization

ശക്തമായ സ്വദേശിവത്ക്കരണ നയത്തിനിടയിലും കുവൈറ്റിലെ പ്രവാസി ജോലിക്കാരുടെ എണ്ണം കൂടി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശി ജീവനക്കാരെ കൂടുതല്‍ നിയമിക്കുന്നതിനുള്ള സ്വദേശിവത്ക്കരണ നയങ്ങള്‍ ശക്തമായി തുടരുന്നതിനിടയിലും ഇരു മേഖലകളിലും പ്രവാസി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിലാണ് 2024 ജനുവരി മുതല്‍ ജൂണ്‍ അവസാനം വരെയുള്ള ആറ് മാസത്തിനിടെ കുവൈറ്റിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ വിദേശ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി വ്യക്തമാക്കുന്നത്. ഇതേ കാലയളവില്‍ സ്വകാര്യ മേഖലയില്‍ ദേശീയ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായും കണക്കുകള്‍ പറയുന്നു.


സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 2023 അവസാനത്തോടെ 1,562,492 ആയിരുന്നത് 2024 പകുതിയോടെ 1,589,525 ആയി വര്‍ദ്ധിച്ചു. 27,033 തൊഴിലാളികളുടെ വര്‍ദ്ധനവാണ് സ്വകാര്യ മേഖലയില്‍ ഉണ്ടായത്. കൂടാതെ സര്‍ക്കാര്‍ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം അവസാനം 111,147 ആയിരുന്നത് 2024 പകുതിയോടെ 112,002 ആയാണ് ഉയര്‍ന്നത്.


അതേസമയം, സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണം 2023 ഡിസംബര്‍ അവസാനത്തോടെ 72,231 ആയിരുന്നത് 2024 പകുതിയോടെ 72,086 ആയി കുറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ മേഖലയില്‍ ദേശീയ തൊഴിലാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2023 ഡിസംബര്‍ അവസാനത്തോടെ 397,790 ആയിരുന്ന സ്വദേശികളുടെ എണ്ണം 2024 പകുതിയോടെ 404,395 ആയി ഉയര്‍ന്നു- 6,605 തൊഴിലാളികളുടെ വര്‍ദ്ധനവ്. സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവില്‍ കുവൈറ്റ് പ്രൈവറ്റ് സെക്ടര്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഖാലിദ് അല്‍ അനീസി ആശങ്ക രേഖപ്പെടുത്തി. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.


സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി കുവൈറ്റ് പൗരന്‍മാരെ ജോലിക്ക് നിയമിക്കുന്നുണ്ടെങ്കിലും കുറച്ചു കഴിഞ്ഞ് നിസ്സാരകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവരെ പിരിച്ചുവിടുന്ന പ്രവണത വലിയ തോതില്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തയ്യാറാവണം. രാജ്യത്തെ ഒരു ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി 300 കുവൈറ്റ് ജീവനക്കാരുടെ സേവനം ഒറ്റയടിക്ക് അവസാനിപ്പിച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.



2 views0 comments

Recent Posts

See All

コメント


bottom of page