പ്രവാസികളുടെ മരണാനന്തര ചെലവുകള്‍ ഒഴിവാക്കി അബൂദബി
അബൂദബി: പ്രവാസികളുടെ മരണാനന്തര ചെലവുകള്‍ ഒഴിവാക്കി അബൂദബി. അല്‍ ഐന്‍ പടിഞ്ഞാറൻ മേഖല ഉള്‍പ്പെടെയുള്ള മേഖലകളില്‍ മരണ സര്‍ട്ടിഫിക്കറ്റിന്‍റെയും ചാർജുകളാണ് ഹെൽത്ത് ഡിപ്പാർട്മെന്റ് എടുത്ത് കളഞ്ഞതെന്ന് മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ അറിയിച്ചു.
പ്രവാസികൾക്ക് ഏറെ ആശ്വാസമേകുന്നതാണ് അബുദാബി സർക്കാർ നടപടി :
മരണ സെര്ടിഫിക്കറ്റിന് 103 ദിർഹവും ആംബുലൻസ് കാഫീൻ ബോക്സ് ഉൾപ്പെടെ 1106 ദിർഹവുമാണ് ഈടാക്കിയിരുന്നത്. ഇത് പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. സ്വദേശികളുടെ മരണ സെര്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന 53 ദിർഹവും ഒഴിവാക്കിയിട്ടുണ്ട്. പുതിയ നടപടികളിലൂടെ ഏത് രാജ്യക്കാർ മരിച്ചാലും ഈ ആനുകൂല്യം ലഭ്യമാവും. അബുദാബി എമിറേറ്റിലുള്ളവർക് മാത്രമായിരിക്കും ഈ സൗകര്യമുണ്ടാവുക. മറ്റുള്ള എമിറേറ്റിലെ നടപടി ക്രമങ്ങൾ അതേപടി തുടരും.
അതേസമയം അബുദാബി എമിറേറ്റ് മരണാനന്തര ചെലവുകൾ സൗജന്യമാക്കിയെങ്കിലും മൃതദേഹങ്ങൾ അതാത് നാട്ടിലേക്ക് എത്തിക്കുന്ന ചാർജുകളിൽ മാറ്റമുണ്ടാവുന്നില്ല എന്നത് പ്രതിസന്ധി തുടരാൻ കാരണമാവും. എയർപോർട്ട് ഹാൻഡ്ലിങ് ചാർജ്, കാർഗോ ഫീസ് തുടങ്ങിയ ഇന്ങകിക് വാൻ തുകയാണ് ചിലവഴിക്കേണ്ടി വരുന്നത്. ഇന്ത്യ സർക്കാരും എംബസ്സിയും ഐർലൻസുമായി ചർച്ച ചെയ്ത കാർഗോ എയർലൈൻസ് ഫീസുകളിൽ ഇളവ് വരുത്തിയാൽ പ്രവാസികൾക്ക് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ഏറെ ആശ്വാസകരമാവുമെന്ന് അബുദാബിയിലെ സാമൂഹിക പ്രവർത്തകർ പറയുന്നു.
Comments