top of page
Writer's pictureConfident Updates

Sexual assault against school teacher; Expatriate security guard sentenced to death in Kuwait

സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരേ ലൈംഗികാതിക്രമം; പ്രവാസി സെക്യൂരിറ്റി ഗാര്‍ഡിന് കുവൈറ്റില്‍ വധശിക്ഷ

സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി ഹാജരാക്കി. യുവതിയുടെ ആരോപണങ്ങള്‍ പൂര്‍ണമായും ശരിവയ്ക്കുന്നതായിരുന്നു സിസിടിവിയെ ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായ കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവമാണ് പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ നല്‍കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.


കുവൈറ്റ് സിറ്റി: സ്‌കൂള്‍ കോംപൗണ്ടില്‍ വച്ച് അധ്യാപികയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ വാച്ച്മാനെ വധശിക്ഷയ്ക്കു വിധിച്ച് കുവൈറ്റ് കോടതി. അതേ സ്‌കൂളിലെ പ്രവാസിയായ സെക്യൂരിറ്റി ഉദ്യോഗസ്ഥനെതിരേയാണ് കുവൈറ്റ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതിയുടെ നാടോ പേരോ അതിക്രമം നടന്ന സ്‌കൂളിന്റെ വിശദാംശങ്ങളോ പോലിസ് പുറത്തുവിട്ടിട്ടില്ല.


മറ്റാരുമില്ലാത്ത സമയത്ത് അധ്യാപികയുടെ മുറിയില്‍ കയറിയ വാച്ച്മാന്‍ അവരെ കയറിപ്പിടിക്കുകയും ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അധ്യാപിക ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അതിക്രമം തുടര്‍ന്നു. യുവതി ബഹളം വെച്ചതോടെയാണ് ഇയാള്‍ പിന്‍മാറിയത്. ഉടന്‍ തന്നെ അധ്യാപിക വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ ലൈംഗിക പീഡനത്തിന് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.


യുവതിയുടെ മൊഴിപ്രകാരം കേസെടുത്ത പബ്ലിക് പ്രൊസിക്യൂഷന്‍ ഇയാള്‍ക്കെതിരേ ശക്തമായ കേസ് കോടതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. കേസിന്റെ തെളിവിനായി സിസിടിവി ദൃശ്യങ്ങൾ ഹാജറാക്കി കോടതിയിൽ. യുവതിയുടെ ആരോപണങ്ങള്‍ പൂര്‍ണമായും ശരിവയ്ക്കുന്നതായിരുന്നു സിസിടിവിയെ ദൃശ്യങ്ങള്‍. തുടർന്ന് കേസ് പഠിച്ച ശേഷം ജഡ്ജ് വിധി പുറത്തുവിടുകയായിരുന്നു.


ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനകത്ത് അതും സുരക്ഷാ ചുമതലയുള്ള ഈ ജീവനക്കാരന്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്തത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നും ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു. ഇയാള്‍ കുറ്റകൃത്യം ചെയ്തതായി അസന്നിഗ്ധമായി കോടതി മുമ്പാകെ തെളിയിക്കാനും പ്രൊസിക്യൂഷന് സാധിച്ചു.


കേസില്‍ വിശദമായ വാദം കേട്ട കുവൈറ്റ് ക്രിമിനല്‍ കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അധ്യാപികയ്‌ക്കെതിരായ ആക്രമണം ആസൂത്രിതവും നേരത്തേ തീരുമാനിച്ചുറച്ചതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ലൈംഗികാതിക്രമ കേസില്‍ പ്രവാസി വാച്ച്മാനെ വധശിക്ഷയ്ക്ക് വിധിച്ച കോടതി വിധി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം കേസുകളില്‍ കാപിറ്റല്‍ സക്ഷി നല്‍കുന്നത് അസാധാരണമാണെന്നാണ് അവരുടെ വിലയിരുത്തല്‍.


അതേസമയം, ലൈംഗികാതിക്രമ സംഭവങ്ങളോട് കുവൈറ്റിലെ നിയമം പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്‌കൂളുകള്‍ പോലുള്ള സുരക്ഷിതമാണെന്ന് കരുതപ്പെടുന്ന ഇടങ്ങളില്‍ വച്ച് നടന്ന കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ചുള്ളതാണ് കോടതി വിധിയെന്നും ഇവര്‍ പറയുന്നു. ഇത് മറ്റുള്ളവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാണെന്നാണ് ഇവരുടെ വാദം.

17 views0 comments

Recent Posts

See All

Comments


bottom of page