top of page
Writer's pictureConfident Updates

Ticket fare hike

നാട്ടിലെത്തിയ പ്രവാസികൾ തിരികെ പോകാൻ ഒരുങ്ങുന്നു;

ജുലൈ 27നും ഓഗസ്റ്റ് 31നും കൊച്ചിയിൽ നിന്നു ദുബായിലേക്കുള്ള എയർ ഇന്ത്യയുടെ നിരക്കാണ് ഷാഫി സഭയിൽ അവതരിപ്പിച്ചത്. പ്രവാസികളുടെ മടക്കയാത്രയുടെ സമയം അടുത്തതോടെ വിമാനക്കമ്പനികൾ നിരക്ക് ഉയർത്തി തുടങ്ങി.


ദുബായ്: വേനൽ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചു പോകാൻ ഒരുങ്ങുന്ന പ്രവാസികളെ പിഴിയാൻ തയ്യാറെടുത്തിരിക്കുകയാണ് വിമാനക്കമ്പനികൾ. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വർധനവ് ഉള്ളത്. ഓഗസ്റ്റ് 11ന് ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള നിരക്ക് നോക്കാം. എയർ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ് 434) യാത്ര ചെയ്യണമെങ്കിൽ 387 ദിർഹമാണ് (8785 രൂപ) ആണ് നൽകേണ്ടി വരുന്നത്. എന്നാൽ ഇതേ വിമാനത്തിൽ കൊച്ചിയിൽ നിന്നും ദുബായിലേക്ക് പറക്കാൻ ചിലവേറും. 1807 ദിർഹവും (41,019 രൂപ) ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ചിലപ്പോൾ ഈ നിരക്കിൽ മാറ്റം വന്നേക്കാം. വരുന്നതിനേക്കാൾ 3, 4 ഇരട്ടി നൽകി വേണം മടങ്ങാനുള്ള ടിക്കറ്റ് എടുക്കാൻ.


ടിക്കറ്റിന് ആവശ്യക്കാർ കൂടുമ്പോൾ ടിക്കറ്റ് നിരക്ക് കൂടും. ആവശ്യക്കാർ കുറയുമ്പോൾ ടിക്കറ്റ് നിരക്ക് കുറയും. ഇത് സാധാരണ സംഭവമാണെന്നാണ് വിഷയത്തിൽ വിമാനക്കമ്പനികൾ നൽകുന്ന വിശദീകരണം. എന്നാൽ എത്ര രൂപയാണെങ്കിലും ഇതേ നിരക്ക് നൽകി കേരളത്തിൽ നിന്നുള്ള വിമാനത്തിൽ പറക്കാൻ ആളുണ്ടെന്നതാണ് സത്യം. വിമാനങ്ങളുടെ എണ്ണം കുറവായതിനാൽ കേരളത്തിലെ മിക്ക സെക്റ്ററിലേക്കും ആളുകൾ ഉണ്ട്.


എന്നാൽ ദുബായിൽ നിന്നും, ഡൽഹി, മുംബെെ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സീസൺസമയത്തും അല്ലാതെയും എല്ലാം നിരക്കിൽ വലിയ വിത്യാസം ഉണ്ടാകില്ല. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് നാട്ടിൽ വരേണ്ടിവരുന്ന പ്രവാസികൾ ഉയർന്ന ടിക്കറ്റ് എടുക്കാൻ സാധിക്കാത്തതിനാൽ ഡൽഹിയിലും മുംബെെയിലും ഇറങ്ങിയാണ് പലപ്പോഴും വരുന്നത്.


അടുത്ത മാസം പകുതിയാകുമ്പോഴേക്കും നാട്ടിലെത്തിയ പ്രവാസികൾ തിരിച്ചു പോയി തുടങ്ങും. ഈ സമയങ്ങളിൽ എല്ലാം ഉയർന്ന നിരക്ക് തന്നെയാണ് സാധരണയായി വിമാക്കമ്പനികൾ ഈടാക്കാറുള്ളത്. 4 പേരുള്ള ഒരു കുടുംബം നാട്ടിൽ നിന്നും ഗൾഫിലേക്ക് എത്തണമെങ്കിൽ ഒരു ലക്ഷത്തിന് പുറത്ത് ചെലവാക്കേണ്ടി വരും ടിക്കറ്റ് നിരക്ക് ഇനത്തിൽ. കുട്ടികൾക്ക് സ്കൂൾ അടയ്ക്കുന്ന സമയത്ത് മാത്രമാണ് പ്രവാസികൾക്ക് നാട്ടിലേക്ക് വരാൻ സാധിക്കുക. ഒരു വർഷം അവധിക്ക് നാട്ടിൽ വന്നു പോകണം എങ്കിൽ ശരാശരി യാത്രച്ചെലവും നാട്ടിലെത്തിയാലുള്ള മറ്റു ചെലവുകളും എല്ലാം കൂടി 3.5 ലക്ഷം രൂപ വരും.


അതിനിടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നതിനെതിരെ ലോക്സഭയിൽ ഷാഫി പറമ്പിൽ എംപി ശക്തമായി പ്രതിക്ഷേധം രേഖപ്പെടുത്തിയിരുന്നു. ഷാഫിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ ഷാഫിയെ അഭിനന്ദിച്ചു വിവിധ സംഘടനകൾ പ്രമേയം പാസാക്കിയിരുന്നു. വിഷയത്തിൽ വിമാനക്കമ്പനികളുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വിഷയം ഏറ്റെടുത്ത് പറഞ്ഞതും വലിയ പ്രതീക്ഷയോടെയാണ് പ്രവാസികൾ കേട്ടത്. എന്നാൽ കാര്യത്തിലേക്ക് എത്തിയപ്പോൾ സമയമായപ്പോൾ വിമാനക്കമ്പനികൾ നിരക്ക് ഉയർത്തി.

4 views0 comments

Recent Posts

See All

Comments


bottom of page