top of page
Writer's pictureConfident Updates

Towards the end of summer

വേ​ന​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്


കുവൈറ്റ് സിറ്റി : രാജ്യത്ത് വേനൽക്കാലം അവസാന ഘട്ടത്തിലേക്ക് കടന്നു. ഞായറാഴ്ച മുതൽ അവസാന സീസണിന് തുടക്കമാവും . 13 ദിവസം നീളുന്ന ഒക്ടോബര് സീസണിൽ ചൂട് അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റര് അറിയിച്ചു .


ഈ ഘട്ടത്തിൽ തീരാ പ്രദേശങ്ങളിൽ ഈർപ്പം വർധിക്കും. സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽകാലത്തിന്ന്റെ അവസാനത്തെ അടയാളപെടുത്തുകയും ചെയ്യും. ഉയർന്ന ചൂടും മിതമായ കാലാവസ്ഥയും തമ്മിലുള്ള വിഭജന കാലമാണ് ഈ സീസൺ . പകലിന്റെ ദൈർഗ്യം കൂടുകയും രാത്രിസമയം കുറയുന്നതും ഈ സീസണിന്റെ പ്രത്യേകതയാണ് .


അദ്നാ കാലത്തിന്റെ തുടക്കം സൂചിപ്പിച്ച രാജ്യത്ത് ഹ്യൂപ്പു പക്ഷിയുടെ സാന്നിധ്യം. രാജ്യത്ത് ദേശാടന കാലത്തിന്റെ തുടക്കത്തിനുള് തന്നെ എത്തുന്ന പക്ഷികളിൽ ഒന്നാണ് ഹ്യൂപ്പു . രാജ്യത്തെ കാലാവസ്ഥയിൽ മാറ്റം പ്രകടമാകുന്നതിന്റെ ലക്ഷണമായാണ് ഈ പക്ഷിയുടെ സാന്നിധ്യത്തെ കാണുന്നത്.


കുവൈറ്റ് ദേശാടന പക്ഷികളുടെ ഒരു പ്രധാന ഇടത്താവളമാണ്. ശരത്കാലത്തിലും ശീതകാലത്തിലും വസന്തകാലത്തും ഇവ രാജ്യത്തെത്തുന്നു.


9 views0 comments

Recent Posts

See All

Comments


bottom of page