'ഗർഭിണികളെ ഉൾപ്പെടെ പോസ്റ്റുമോർട്ടം ചെയ്യേണ്ടിവന്നു, ചില ശരീരങ്ങളിലെ മുറിവുകൾ ഭീകരം'
കൽപറ്റ: കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കൂടുതലായി എത്തുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി... ചില ശരീരങ്ങളിലെ മുറിവുകൾ ഭീകരമായിരുന്നു.തലയില്ലാത്ത മൃതദേഹങ്ങളടക്കം പോസ്റ്റുമോർട്ടം ചെയ്യേണ്ടിവന്നു, വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ബത്തേരി താലൂക്ക് ആശുപത്രിയിലെ ഫോറൻസിക് സർജൻ ഡോ.അജിത് പാലേക്കരയുടെ വാക്കുകളാണിത്. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ 168 പേരുടെ മൃതദേഹങ്ങളാണ് അജിത്തിന്റെ നേതൃത്വത്തിൽ ഇതുവരെ പോസ്റ്റ്മോർട്ടം നടത്തിയത്.
ആദ്യം പ്രതീക്ഷിച്ചത് 100 കേസുകളായിരുന്നു. പിന്നീട് ഇത് നൂറിന് മുകളിലാകുമെന്ന് മനസ്സിലായി. മുതിർന്നവരേയും കുട്ടികളേയും കൂടാതെ ഗർഭിണികൾ വരെ ഉണ്ടായിരുന്നു. മരണത്തിന് മുമ്ബ് ഉണ്ടായിട്ടുള്ള മുറിവുകളാണ് ആദ്യം കിട്ടിയ മൃതദേഹങ്ങളിൽ ഉണ്ടായിരുന്നത്. വേദനാജനകമായ മരണമാണ് ഇവർക്ക് സംഭവിച്ചത്. വികൃതമായ മുഖങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാനാവുന്ന വിധത്തിലേക്ക് മാറ്റിയെടുക്കുക എന്നത് വെല്ലുവിളിയായിരുന്നു. എന്നാൽ ഒറ്റക്കെട്ടായി ഇത് ചെയ്തു നൽകാൻ സാധിച്ചു. പോലീസ് ഇൻക്വസ്‌റ് നടത്തിയതിന് ശേഷമാണ് മൃതദേഹങ്ങൾ പോസ്റ്മോർട്ത്തിനായി കൊണ്ടുവരുന്നത്. ശരീരത്തിലെ ആഭരണങ്ങളുടെയോ വസ്ത്രത്തിന്റെയോ വിവരങ്ങൾ പോലീസിന്റെ റിപ്പോർട്ടിൽ ഉണ്ടാവും. ഇതാണ് ആദ്യഘട്ടത്തിലെ തിരിച്ചറിയൽ നടപടി. പിന്നീട് പോസ്റ്മോർട്ട സമയത് മൃതദേഹത്തിലെ മറുകുകൾ, തട്ടുകൾ, ആഭരണങ്ങൾ, തുടങ്ങിയവയുടെ ഫോട്ടോ എടുക്കും.
പോസ്റ്റ്മോർട്ടത്തിന് മുമ്പും ശേഷവുമുള്ള ചിത്രം പകർത്തി മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടക്കും. അദ്ദേഹം കൂട്ടിച്ചേർത്തു:
Comments